ജനങ്ങളുടെ മാനസിക സംഘർഷങ്ങൾ ലഘുകാരിക്കുന്നതിന് ഓണാഘോഷങ്ങൾക്കും വള്ളംകളികൾക്കും കഴിയുമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.

തിരുവനന്തപുരം: 66 മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുന്നോടിയായി തിരുവനന്തപുരം കൗടിയാർ കൊട്ടാരത്തിൽ കുട്ടനാട് സാംസ്കാരിക പൂരത്തിന്റെ ഉദ്ഘാടനം നടത്തി .അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന നിർവഹിച്ചു.
ചടങ്ങിൽ പമ്പാ ബോട്ട് റൈസ് ക്ലബ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ റ്റി. തോമസ് അധ്യക്ഷത വഹിച്ചു. റവ.വർഗീസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്രതാരം സുഷന്മ പത്മനാഭൻ, ഗൗതമി കൃഷ്ണൻ, . അഡ്വക്കേറ്റ് ഉമ്മൻ മാത്യൂ മാമൂട്ടിൽ ,ഷിബു കോയിക്കൽ റെജി വേങ്ങൽ വിൽസൺ മുളമൂട്ടിൽ ,അഞ്ചു കൊച്ചേരിൽ, നിത ജോർജ് ജോർജുകുട്ടി വേങ്ങൽ, സജി കുടാരത്തിൽ, സിബി ആഞ്ഞിലിത്താനം, സനൽ K ഡേവിഡ് ,സ്നേഹ ഏടത്വാ തുടങ്ങിയവർ സംസാരിച്ചു.
സെപ്റ്റംബർ 30 ന് തിങ്കളാഴ്ച രണ്ടുമണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിലാണ് 66 മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവം നടക്കുന്നത്.