സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് അനന്തമായ സന്തോഷവും വിജയവും പ്രദാനം ചെയ്യും : ബിഷപ്പ് തോമസ് കെ ഉമ്മൻ

സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് അനന്തമായ സന്തോഷവും വിജയവും പ്രദാനം ചെയ്യുമെന്ന് ബിഷപ്പ് തോമസ് കെ ഉമ്മൻ പ്രസ്താവിച്ചു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പമ്പാ ബോട്ട് റേസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉത്രാടം തിരുനാൾ പമ്പ ജലോത്സവം സമിതി സംഘടിപ്പിച്ച സ്വാതന്ത്യദിന പരിപാടിയിൽ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ്. കെ. ഉമ്മൻ. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്മാരായ പി രാജശേഖരൻ തലവടി, നീത ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള,ജനറൽ ക്യാപ്റ്റൻ ജോയി ആറ്റുമാലിൽ, ലീഗൽ അഡ്വൈസർ അഡ്വ: ഉമ്മൻ എം മാത്യു,സി.റ്റി. ജോൺ പേരങ്ങാട്ട് ,തലവടി ചുണ്ടൻവള്ള സമിതി ജനറൽ സെക്രട്ടറി റിക്സൺ ഇടത്തിൽ, കൺവീനർമാരായ സന്തോഷ് ചാത്തങ്കേരി, സജി കൂടാരത്തിൽ, അഞ്ചു കോച്ചേരിൽ, റെജി വേങ്ങൽ,തോമസ് വർഗീസ് കോയിക്കേരിൽ,ഷിബു വി വർക്കി,ജോൺ എബ്രഹാം തൈക്കടവിൽ, എം.ജി ഓമനക്കുട്ടൻ തലവടി,മനോജ് മണക്കളത്തിൽ, ബിജു പത്തിൽ,സഞ്ജു ചാക്കോ നിരണം,,അനിയൻകുഞ്ഞ്
എന്നിവർ പ്രസംഗിച്ചു